07:51 am 16/1/2017

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സഭാ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് ഫെബ്രുവരി 4 നു ഉര്‍ശലേം അരമന ചാപ്പലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ നിന്നും ചാര്‍ളി വര്‍ഗ്ഗീസ് പടനിലം സ്ഥാനാര്‍ഥിയായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നു.
മലങ്കര സഭയുടെ വിവിധ ആത്മീയ സംഘടനകളിലെ ദീര്‍ഘ കാല പ്രവര്‍ത്തന ചരിത്രവുമായി ചാര്‍ളി വര്ഗ്ഗീസ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആരംഭ കാലം മുതലുള്ള കൗണ്‍സില്‍ മെമ്പര്‍ ആണ്. കാതോലിക്കേറ്റ് കോളേജ് സെന്‍റ് ബേസില്‍ അസോസിയേഷന്‍ ഭാരവാഹി, സണ്‍ഡേസ്കൂള്‍ അദ്ധ്യാപകന്‍, പടനിലം സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക യൂത്ത് മൂവ്‌മെന്‍റ് സെക്ക്രട്ടറി, ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെക്രട്ടറി, യൂത്ത് മൂവ്‌മെന്‍റ് വൈസ് പ്രസിഡന്‍റ്, ഓഡിറ്റര്‍, ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഓഡിറ്റര്‍, മലങ്കര അസോസിയേഷന്‍ മെമ്പര്‍, സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍, സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള ചാര്‍ളി വര്‍ഗ്ഗീസ്സ് ഓര്‍ത്തഡോക്‌സ് ടി .വി യുടെ ഫൗണ്ടിങ് ഡയറക്ടറും ബോര്‍ഡ് സെക്രട്ടറിയും ആണ്.
സഭയില്‍ സമാധാന ശ്രമങ്ങള്‍ക്കും, വൈദീകരുടേയും, ശുശ്രൂഷകരുടെയും, സഭാഅംഗങ്ങളുടെയും സഹായ പദ്ധതികള്‍ക്ക് വേണ്ടിയും ശ്രമിയ്ക്കുമെന്നും, സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്തന്മാര്‍ക്കും, വൈദീകര്‍ക്കും, സഭാങ്ങള്‍ക്കും വാര്‍ദ്ധക്യ കാലം ചിലവഴിക്കുന്നതിനായി അനുയോജ്യമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പ്രാബല്യത്തില്‍ നടപ്പിലാക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തുമെന്നും,ഭരണഘടനയിലെ കുറവുകള്‍ നികത്തി പുതുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കുമെന്നും , സഭയ്ക്ക് നല്ലൊരു പബ്ലിക് റിലേഷനു രൂപം കൊടുക്കാനും തുടങ്ങിയുള്ള പദ്ധതികള്‍ക്ക് വേണ്ടി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. സഭയുടെ സാമ്പത്തികവും ഭരണപരവും ആയ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പരിശ്രമിയ്ക്കുമെന്നും വെളിപ്പെടുത്തി. വൈദീക ക്ഷേമനിധിയുടെ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുമെന്നും, സാമ്പത്തിക പരാധീനതമൂലം കഷ്ടതയനുഭവിക്കുന്നവരെ വൈദീകരെയും സഭാഅംഗങ്ങളെയും സഹായിക്കുക എന്നതായിരിക്കണം സഭയുടെ പ്രധാന ആത്മീയ പ്രവര്‍ത്തങ്ങളോടൊപ്പം മുന്‍ഗണന അര്‍ഹിക്കുന്നതെന്നും, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി സുവിശേഷം ജനങ്ങളില്‍ എത്തിയ്ക്കുന്നതില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ നല്‍കി സുവിശേഷകരെ വാര്‍ത്തെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും, വൈദീക സെമിനാരിയില്‍ അധ്യാപകരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനും, ഓര്‍ത്തഡോക്‌സ് യൂണിവേഴ്‌സിറ്റി ഒരു യാഥാര്‍ഥ്യമാക്കുന്നതിനും ഉള്ള നിര്‍ദ്ദേശകങ്ങള്‍ സമര്‍പ്പിയ്ക്കും.
സഭ രാഷ്ട്രീയ ഒരു പാര്‍ട്ടിയോടും പ്രത്യേക ചായ്‌വില്ലാതെ സ്വാതന്ത്രമായിരിക്കേണം എന്നതാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ സഭാഅംഗങ്ങള്‍ രാഷ്ട്രീയത്തിലുള്ളവരെ സമദൂര വാക്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ സഹായിക്കുകയും വേണം എന്നതാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു.
