ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉത്ഘാടനം ചെയ്യപ്പെട്ടു

07:47 am 17/1/2017

– ജീമോന്‍ റാന്നി
Newsimg1_1868293
ഹൂസ്റ്റണ്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് സംഘടനയുടെ ഉത്ഘാടനം ജനുവരി 7നു ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമാപള്ളി ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ സുരേഷ് ബാബു , ജോണ്‍ തോമസ് ,എബ്രഹാം സ്കറിയ , ബിജു മുക്കറക്കാട്ട് , രാജേഷ് വര്ഗീസ്, ജോഷി മത്തായി , രാജേഷ് നായര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ കാണികള്‍ക്കു നയനവിരുന്നായി . ഹാങ്ക് ടേയ്റ്റ്, ജിയാന്‍സ് ടേയ്റ്റ്, ഷിബി അഭിലാഷ് എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. ആഷ്‌ലി പോയിന്റ് കമ്മ്യൂണിറ്റി യൂത്ത് വിങ്ങിന്റെ കലാപരിപാടികള്‍ ഉത്ഘാടനത്തിനു മാറ്റുകൂട്ടി .ഷിനു എബ്രഹാമിന്റെ നേതൃത്യത്തില്‍ നടന്ന സംഗീതവിരുന്ന് കാണികള്‍ക്കു ഹരമായി.

വിക്ടേഴ്സ് ഡെലി ഇന്ത്യന്‍ റെസ്റ്ററെന്റ് ഷെഫ്കള്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നര്‍ രുചിക്കൂട്ടിന്റെ വേറിട്ട ഒരു അനുഭവമായി . ഐ എ എ പി യുടെ പ്രവര്‍ത്തനങ്ങള്‍ ആഷ്‌ലി പോയിന്റിലെ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മുന്‍പോട്ടു പോകുമെന്ന് സംഘാടകര്‍ അറിയിച്ചു .