ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം എട്ടു പേരുടെ കൈവശം

08:04 am 18/1/2017

– ജോര്‍ജ് ജോണ്‍
Newsimg1_22845427
ദാവോസ്: ലോക സമ്പത്ത് എട്ടു പേരിലേക്ക് ഒതുങ്ങിയപ്പോള്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58 ശതമാനം കൈവശം വച്ചിരിക്കുന്നത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന എട്ടു സമ്പന്നരാണ്. ലോക രാജ്യങ്ങളുടെ സമ്പന്ന, ദാരിദ്ര്യ പട്ടിക പുറത്തുവിട്ട കൂട്ടത്തില്‍ ഇന്ത്യയിലെ വിവരങ്ങളും ഓക്‌സ്ഫാം പുറത്തുവിട്ടു. 57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. താഴേക്കിടയിലുള്ള 70 ശതമാനം ആളുകളുടെ പക്കലുള്ള മൊത്തം സ്വത്തിന്‍റെ മൂല്യത്തിനൊപ്പമാണ് ഇവരുടെ പക്കലുള്ള സ്വത്ത്, 21600 കോടി ഡോളര്‍.

റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ 84 ശതകോടീശ്വരന്മാരുണ്ട്. ഇവരുടെ ആകെ സ്വത്തിന് 24800 കോടി ഡോളര്‍ മൂല്യം വരും. ഇതില്‍ മുകേഷ് അംബാനി, ദിലിപ് ഷാംഗ്‌വി, അസിം പ്രേംജി, ഉദയ് കോട്ടക്, കുമാര്‍ മംഗളം ബിര്‍ളാ, ശിവ് നാടാര്‍, സൈറസ് പൂനാവാലാ, ലക്ഷ്മി മിത്തല്‍ എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍. രാജ്യത്തിന്റെ ആകെ സ്വത്തിന് 3.1 ലക്ഷം കോടി ഡോളര്‍ മൂല്യം വരും.