07:52 am 19/1/2017
– പി.പി. ചെറിയാന്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ നൂറു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രസിഡന്റ് ഒബാമ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെക്കൂടി ഭരണസിരാ കേന്ദ്രങ്ങളില്‍ നിയമിച്ചു. ജനുവരി 16ന് നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായി ഡി.ജെ പാട്ടീലിനെയും ജെ. വില്യം ഫുള്‍ ബ്രൈറ്റ് ഫോറിന് സ്കോളര്‍ഷിപ്പ് ബോര്‍ഡ് മെമ്പറായി ജനുവരി 17ന് മനീഷ് ഗോയലിനെയുമാണ് നിയമിച്ചത്.
2015 മുതല്‍ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി ചീഫ് ഡാറ്റാ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു വരികയാണ് ഡി. ജെ പാട്ടീല്‍. വിവിധ കമ്പനികളുടെ സ്ഥാപകനായ മനീഷ് ഗോയല്‍ ഡ്യൂക്ക് ആന്‍ഡ് യെല് യൂണിവേഴ്സിറ്റി ബിരുദധാരിയാണ്. അമേരിക്കന്‍ ജനതയെ സേവിക്കാന്‍ ഇരുവരും പ്രകടിപ്പിച്ച സന്നദ്ധത അഭിനന്ദനാര്‍ഹമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും ഒബാമ പറഞ്ഞു.
