06:01 pm 19/1/2017

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ എറണാകുളം റേഞ്ച് െഎ.ജിക്ക് പരാതി നൽകി. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കാവ്യമാധവനെതിരെ ആക്രമണങ്ങൾ ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് കാവ്യ പുതിയ പരാതി നൽകിയിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ് കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാവ്യമാധവെൻറ ഉടമസ്ഥതയിലുള്ള ലക്ഷ്യ ഒാൺലൈൻ ഷോപ്പിങ് വെബ്സൈറ്റിെൻറ താഴെയും ഇത്തരത്തിൽ മോശം കമൻറുകൾ വന്നിട്ടുണ്ട്. ഇതും കാവ്യ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ സോഷ്യൽ മീഡയയിലെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കാവ്യ പൊലീസിന് പരാതി നൽകിയിരുന്നു.
