ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി

08:33 am 20/1/2017
Newsimg1_37713169
പിറവം: മാങ്കടപ്പള്ളി കുടിലില്‍ പരേതരായ തോമസ് – മറിയം ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് കുടിലില്‍ (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാങ്കടപ്പള്ളി സെന്റ് തോമസ് മൗണ്ട് ചര്‍ച്ചില്‍ നടത്തി. പരേതന്‍ ഡല്‍ഹി രൂപതയില്‍ വൈദീകവൃത്തി സ്വീകരിച്ചു. ഡല്‍ഹിയിലെ വിവിധ ഇടവകകളില്‍ വികാരിയായും റോസറി സ്കൂള്‍ ഡല്‍ഹി, സെന്റ് മൈക്കിള്‍ സ്കൂള്‍ ഗുഡ്ഗാവ് എന്നിവടങ്ങളില്‍ പ്രിന്‍സിപ്പലായും, അമേരിക്കയില്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവടങ്ങളില്‍ വൈദീകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: കെ.ടി. ഫിലിപ്പ് കുടിലില്‍, കെ.ടി. ജോണ്‍ കുടിലില്‍, പരേതരായ കെ.ടി. കുര്യാള കുടിലില്‍, കെ.ടി. ജയിംസ് കുടിലില്‍, അന്നമ്മ ജോസഫ് കാഞ്ഞിരത്തുങ്കല്‍, ഏലിയാമ്മ ജോസഫ് മൂലക്കാട്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.കെ. തോമസ് (9447 458733).