സഭാ കോടതികളുടെ വിവാഹമോചനത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.

08:30 am 20/1/2017

Newsimg1_5673341
ന്യൂഡല്‍ഹി: ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹ മോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സഭാ കോടതികളുടെ വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സമാന്തര കോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് വിവാഹ മോചനവും നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടത്. ഏകീകൃത സിവില്‍കോഡ് സജീവ ചര്‍ച്ചയായിരിക്കെയാണ് ക്രൈസ്ത്രവ സഭയുടെ സമാന്തര സിവില്‍ കോടതി നടപടി നിയമപരമല്ലെന്ന പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.