03:10 pm 20/1/2017
ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർ അലോക് വർമയെ പുതിയ സി.ബിഐ ഡയറക്ടർ ആയി നിയമിച്ചു. 1979 ബാച്ച്
അരുണാചൽ പ്രദേശ്–ഗോവ–മിസോറാം–യൂണിയൻ ടെറിട്ടറിയിലെ െഎ.പി.എസ് ഒാഫീസറാണ് അലോക് വർമ. സി.ബി. ഐ ഡയറക്ടറായി രണ്ടു വർഷക്കാലാവധിയാണ് വർമക്കുള്ളത്. നേരത്തെ തീഹാർ ജയിൽ ഡി.ജി.പിയായും വിജിലൻസ് ബ്യൂറോയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിന് അനിൽ സിൻഹ വിരമിച്ചതോെട സി.ബി.െഎ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എന്നാൽ, അലോക് വർമയുടെ നിയമനത്തെ കോൺഗ്രസ് എതിർത്തു. സി.ബി.െഎ ഡയറക്ടറെ നിയമിക്കുന്നതിനുള്ള മൂന്നംഗ കമ്മിറ്റിയിൽ അംഗമായ കോൺഗ്രസ് ലോക്സഭാനേതാവ് മല്ലികാർജുൻ ഖാർഗെ നിയമനത്തെ എതിർക്കുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.
നിയമന കമ്മിറ്റി മുമ്പാകെ എെൻറ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ നിബന്ധനകളും പാലിക്കുന്ന ഒരാെളയായിരിക്കണം സി.ബി.െഎ ഡയറക്ടറായി നിയമിക്കേണ്ടത്. ദീർഘമായ സർവീസ് പരിചയമുള്ളവരെ നിയമിക്കണം. അഴിമതികേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള സി.ബി.െഎയിൽ നിന്നുള്ളയാൾ തന്നെയാകുന്നതാണ് നല്ലതെന്നും ഞാൻ അഭിപ്രായെപ്പട്ടു. എന്നാൽ തെൻറ അഭിപ്രായം അവഗണിക്കെപ്പട്ടുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
സി.ബി.െഎ അഡീഷണൽ ഡയറക്ടർ ആർ.കെ ദത്ത ഇൗ സ്ഥാനത്തിന് അർഹനാണ്. എന്നാൽ പുറത്തുനിന്ന് ആളെ നിയമിക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് ആരോപിച്ചു.

