എന്‍എസ്എസ് കാനഡയ്ക്ക് നവ നേതൃത്വം

08:26 am 21/1/2017
Newsimg1_24562063
ബ്രാംപ്ടണ്‍: എന്‍എസ്എസ് കാനഡയ്ക്ക് നവ നേതൃത്വം. ജനുവരി എട്ടിന് ബ്രാംപ്ടണില്‍ നടന്ന എന്‍എസ്എസ് കാനഡയുടെ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി സുനില്‍ കുമാര്‍ നായര്‍ (പ്രസിഡന്‍റ്), രവിന്‍ മേനോന്‍ (വൈസ് പ്രസിഡന്‍റ്), ജയേഷ് മേനോന്‍ (സെക്രട്ടറി), ശശികുമാര്‍ നായര്‍ (ട്രഷറര്‍) എന്നിവരേയും ഡയറക്ടര്‍മാരായി റോയി പിള്ള, ജയശ്രീ മേനോന്‍, ഗായത്രീദേവി വിജയകുമാര്‍, മഞ്ജു അഭിലാഷ് എന്നിവരേയും തെരഞ്ഞെടുത്തു.

ശശിധരന്‍ നായരാണ് സംഘടനയുടെ ചെയര്‍മാന്‍. സ്ഥാനമൊഴിയുന്ന ഡയറക്ടര്‍മാരായ ബാല മേനോന്‍, സുനില്‍ കുമാര്‍ നായര്‍, പ്രദീപ് മേനോന്‍, ഹേമലത രാജേന്ദ്രന്‍, വിജയകുമാരി നായര്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.