ജര്‍മനിയില്‍ ബലാത്സംഗം തടയാന്‍ സേഫ് ഷോട്ട്‌സ്

08:30 am 21/1/2017

– ജോര്‍ജ് ജോണ്‍
Newsimg1_85127347
ബെര്‍ലിന്‍: സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ശക്തമായ സാഹചര്യത്തിന്റെ ഭാഗമായി ജര്‍മന്‍ വിപണി പുറത്തിറക്കിയതാണ് ഈ പുതിയ സേഫ് ഷോട്ട്‌സ്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സില്‍ ഉള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ സേഫ് ഷോട്ട്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഈ സേഫ് ഷോട്ട്‌സ് ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ പുറപ്പെടുവിക്കും. സേഫ് ഷോട്ട്‌സ് വലിച്ച് കീറാന്‍ ശ്രമിച്ചാല്‍ കീറാന്‍ സാധിക്കുകയില്ല, കൂടാതെ കൂടുതല്‍ ശബ്ദത്തില്‍ സൈറണും മുഴക്കും. മൂര്‍ച്ചയുള്ള കത്രിക കൊണ്ട് പോലും ഇത് കണ്ടിച്ച് കളയാന്‍ സാധിക്കുകയില്ല. സേഫ് ഷോട്ട്‌സിന്റെ വില 100 യൂറോ ആണ്. ഈ സേഫ് ഷോട്ട്‌സ് ഇന്റര്‍നെറ്റ് ഷോപ്പുകളില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങാം.