പിയാനോ: ജോര്‍ജ് നടവയല്‍-മേരി ഏബ്രാഹം-ലൈലാ മാത്യു; നേതൃത്വം

08:31 am 21/1/2017

Newsimg1_89327520
ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) പുതിയ പ്രസിഡന്റായി പി ഡി ജോര്‍ജ് നടവയല്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മേരി ഏബ്രാഹം, ട്രഷറാര്‍ ലൈലാ മാത്യു, ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തിങ്കല്‍, ബൈലോ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് വിന്‍സെന്റ്, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത്, മെംബര്‍ഷിപ് ചെയര്‍പേഴ്‌സണ്‍സ് മറിയാമ്മ ഏബ്രാഹം, ലീലാമ്മ സാമുവേല്‍, ഓഡിറ്റര്‍ ഷേര്‍ളി ചാവറയില്‍, ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ് ലിസ്സി ജോര്‍ജ്, തെരേസ്സാ ജോണ്‍.

നേഴ്‌സിങ്ങ് പ്രൊഫഷണില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സ്മാരുടെ ഔദ്യോഗികവും സാമൂഹികവുമായ ഉന്നമനത്തിëള്ള ഐക്യ വേദിയാണ് പിയാനോ. തുടര്‍വിദ്യാഭ്യാസത്തിëം, ഗവേഷണമേഖലകളിലെ ശ്രമങ്ങള്‍ക്കും, സമൂഹത്തിന്റെ പൊതു ആരോഗ്യകാര്യങ്ങളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും, പ്രവര്‍ത്തകരുടെയും കുടുംബങ്ങളുടെയും കലാ സാംസ്കാരികാഭിവൃത്തിçം അവസരമൊരുക്കുക എന്ന ദൗത്യമാണ് 2017 മുതല്‍ 2019 വരെയുള്ള പ്രവര്‍ത്തന വര്‍ഷങ്ങളില്‍ പിയാനോ കൈക്കൊള്ളുക.

ജëവരി മാസം മെന്ററിങ്ങ് (പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിനും ജോലിലഭ്യതയ്ക്കും പ്രൊഫഷനല്‍ ഉന്നതിയ്ക്കുമുള്ള മെന്ററിങ്ങ്), ഫെബ്രുവരിയില്‍ ഹൃദയാരോഗ്യം, സി പി ആര്‍ ട്രൈനിങ്ങ് (ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 10:30ന് ഫിലഡല്‍ഫിയാ സീറോ മലബാര്‍ എക്‌സിക്യൂട്ടിവ് ഹാള്‍), സെമിനാറുകള്‍, മാര്‍ച്ചു മാസം നുട്രീഷന്‍ തീമുകള്‍, ഏപ്രില്‍ മാസം സ്റ്റ്രെസ്സ് അവയര്‍നസ്സ്, മ്യൂസിക് തെറാപ്പി സായാഹ്നം, നൃത്ത സന്ധ്യ, യോഗാ തെറപ്പി, മെയ് മാസ്സം വിമന്‍സ് ഹെല്‍ത്ത്, നേഴ്‌സസ് ഡേ, മദേഴ്‌സ് ഡേ, ജൂണില്‍ മെന്‍സ് ഹെല്ത്ത്, ഫാദേഴ്‌സ് ഡേ, പിക്‌നിക്ക് എന്നിങ്ങനെയാണ് ആദ്യ പ്രതിമാസ കാര്യപരിപാടികള്‍. മുന്‍ വര്‍ഷത്തെ പോലെ ഈ വര്‍ഷവും സി ഇ യു ലഭ്യമാകുന്ന നേഴ്‌സസ് സെമിനാറുകള്‍ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയും നൈനയുമായി സഹരിച്ച് നടത്തുന്നതാണ്. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ നേഴ്‌സിങ്ങ് ബിരുദ ബിരുദാനന്തര പഠനങ്ങള്‍ക്ക് പിയാനോ അംഗങ്ങള്‍ ഡിസ്കൗണ്ടിന് അര്‍ഹരാണ്.
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാêടെ അംബ്രല്ലാ സംഘടനയായ നൈനയുടെ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിയാനോ നല്‍കും. ടെക്‌സസ്സിലെ ഡോ. ജാക്കീ മൈക്കിള്‍ പ്രസിഡന്റും ചിക്കാഗോയിലെ സാറാ ഗബ്രിയേല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണുമായുള്ള നൈനായുടെ മുന്‍ ജനറല്‍ സെക്രട്ടറി പിയാനോയുടെ മേരീ ഏബ്രാഹമാണ്. പിയാനോ പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയലാണ് നൈനയുടെ പി ആര്‍ ഓ. പിയാനോയുടെ ലൈലാ മാത്യു നൈനാ മുന്‍ പി ആര്‍ ഒ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയല്‍ 215 494 6420, വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മേരി ഏബ്രാഹം, 610 850 2246, ട്രഷറാര്‍ ലൈലാ മാത്യു 215 776 2199.