ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി.

9:39 am 21/1/2017
images (1)

ന്യൂഡല്‍ഹി: ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദം ഒഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക റെക്കോഡിന് അര്‍ഹനായി. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്. ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് ഇപ്പോള്‍ മോദിയാണ്.
സോഷ്യല്‍ മീഡിയയില്‍ മോദിയെ പിന്തുടരുന്നവരുടെ കണക്ക് ഇങ്ങനെ: ട്വിറ്റര്‍-2.65 കോടി, ഫേസ്ബുക്-3.92 കോടി, ഗൂഗ്ള്‍ പ്ളസ്-32 ലക്ഷം, ലിങ്ക്ട് ഇന്‍-19.9 ലക്ഷം, ഇന്‍സ്റ്റാഗ്രാം-58 ലക്ഷം, യൂട്യൂബ്-5.91 ലക്ഷം. മോദിയുടെ മൊബൈല്‍ ആപ് ഇതിനകം ഒരു കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.