ജീവിതത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളാകുവാന്‍ യാജ്ഞിക്കുക: എല്‍ദോ മാര്‍ തീത്തോസ് മെത്രോപ്പോലീത്ത .

12:56 pm 22/1/2017
പി.പി.ചെറിയാന്‍
Newsimg1_93712420
ഡാളസ്: ക്രിസ്തുമസ് രാത്രിയില്‍ മൂന്ന് രാജാക്കന്മാര്‍ക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ നന്മ ചെയ്തു പ്രകാശം പരത്തി ജീവിക്കുവാന്‍ ആര്‍ച് ബിഷപ് എല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

ഡാളസ് തിരുവല്ല അസോസിയേഷന്‍ പത്താം വാര്‍ഷിക ആഘോഷ സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുക ആയിരുന്നു അദ്ദേഹം. എറിന്‍ കല്ലൂരിന്റെ പ്രാര്‍ത്ഥന ഗാനത്തോട് കുടി ആരംഭിച്ച മീറ്റിങ്ങില്‍ സംഘടനാ സെക്രട്ടറി ബിജു വറുഗീസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുന്‍ പ്രസിഡന്റ് ജെ. പി. ജോണ്‍, സുനില്‍ വറുഗീസ്, ബിനോ മാത്യു,സുനു മാത്യു, എബി എബ്രഹാം, മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
തുടര്‍ന്ന് മുഖ്യ അതിഥി സിനിമ നടനും സാഹിത്യകാരനുമായ തമ്പി ആന്റണി രചിച്ച വര്‍കോഡിഗാമ എന്ന സാഹിത്യ സമാഹാരം പ്രസിഡന്റ് സോണി ജേക്കബിന് നല്‍കിക്കൊണ്ട് മെത്രാപോലിത്ത നിര്‍വഹിച്ചു.

തുടര്‍ന്ന് ഡാളസിലെ വിവിധ സംഘടനയുടെ പ്രതിനിധികളായ ഷാജി രാമപുരം,ജോസന്‍ ജോര്‍ജ്, സുബാഷ് പനവേലി,ടി. സി. ചാക്കോ,അലക്‌സലക്‌സാണ്ടര്‍,ഷിജു എബ്രഹാം, ബിനോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്ന് സുപ്രസിദ്ധ സിനിമ, മിമിക്രി താരമായ സാബു തിരുവല്ല അവതരിപ്പിച്ച ഹാസ്യ കലാ പരിപാടികളോടൊപ്പം പ്രസിദ്ധ ഗായകനായ അലക്‌സും സംഘവും അവതരിപ്പിച്ച ഗാനമേളയും, റിഥം ഓഫ് ഡാളസ് അവതരിപ്പിച്ച നൃത്ത പരിപാടികളും സമ്മേളനത്തിന് മികവേകി.

തിരുവല്ല അസോസിയേഷന്‍ ജൂനിയര്‍ ടീം അമേരിക്കന്‍ ദേശിയ ഗാനവും,ശ്രീമതി സുജ സുഭാഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശിയ ഗാനവും ആലപിക്കപെട്ടു.

ട്രഷറര്‍ മാത്യു സാമുവേലിന്റെ നന്ദി പ്രകാശനത്തോടും കുട്ടനാടന്‍ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യ യോടും കുടി പരിപാടികള്‍ സമാപിച്ചു.