സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് തോൽവി.

01:02 pm 22/1/2017
images (3)
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ- ചെക്ക് താരം ബാർബോറ സ്ട്രിക്കോവ സഖ്യത്തിന് ഞെട്ടിക്കുന്ന തോൽവി. നിലവിലെ വനിതാ ഡബിൾസ് ജേത്രിയായ സാനിയയെ ജാപ്പനീസ് ജോഡികളായ എം.കാറ്റോ, ഇ.ഹോസുമി സഖ്യമാണ് തോൽപിച്ചത്. നാലാം സീഡായ സാനിയയുടെ സഖ്യത്തെ സീഡൊന്നുമില്ലാത്ത ജപ്പാൻ ജോഡികൾ 3-6, 6-2, 2-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.