മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യമാണ്

7:22 pm 22/1/2017
images (7)

കൊല്‍ക്കത്ത: ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കുകയെന്ന പതിവ് രീതി ഈഡനിലും ഇംഗ്ലീഷുകാര്‍ ആവര്‍ത്തിച്ചു. മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലീഷ് സംഘം വെച്ചുനീട്ടിയത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിനയക്കുകയായിരുന്നു. ജേസണ്‍ റോയ് (65), ജോണി ബാരിസ്‌റ്റോ (56), ഇയാന്‍ മോര്‍ഗന്‍ (43), ബെന്‍ സ്‌റ്റോക്ക്‌സ്(57) എന്നിവരാണ് തിളങ്ങിയത്. സാം ബില്ലിങ്‌സ്- റോയ് ഓപണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 98 റണ്‍സിലാണ് ഒന്നാം വിക്കറ്റ് കൂട്ട്‌കെട്ട് അവസാനിച്ചത്. ഹര്‍ദിക് പാണ്ഡ്യേ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റെടുത്തു.