ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു

07:30 pm 22/1/2017

Newsimg1_78669417
ഹാര്‍ട്ട്‌ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ ജനുവരി 16-നു വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ സെന്റ് ഹെലേന ചര്‍ച്ചില്‍ നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക കൂട്ടായ്മയില്‍ മതപഠന ക്ലാസിലെ കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. 2016-ലെ പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ സ്വാഗതവും, ട്രസ്റ്റി ബേബി മാത്യു നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് ലീന ഷാജി, ജിന്‍സി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.