50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ.

12:38 pm 25/1/2017

download (3)
50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം നിയോഗിച്ച മുഖ്യമന്ത്രിമാരുടെ ഉപസമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
കാര്‍ഡ് ഇടപാടുകൾക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കണം, ആദായനികുതി പരിധിയിൽപ്പെടാത്ത ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാര്‍ക്കും സമാര്‍ട് ഫോണുകൾ ഡിജിറ്റൽ ഇടപാടിലൂടെ വാങ്ങിയാൽ ആയിരം രൂപ സബ്‍സിഡി നൽകണം. ബസുകളിലും സബര്‍ബന്‍ ട്രെയിനുകളിലും കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ കഴിയണം തുടങ്ങിയ ശുപാര്‍ശയും സമിതി പ്രധാനമന്ത്രിക്ക് നൽകിയ ഇടക്കാല റിപ്പോര്‍ട്ടിൽ പറയുന്നു.