10:30 am 27/1/2017
മയാമി: മയാമിയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയ്ക്ക് പുതിയ സാരഥികള്‍. ദേശീയ സംഘടനയിലും, വിവിധ ഭരണസമിതികളിലും, സാമൂഹിക-സാംസ്കാരിക മേഖലകളിലും മികവ് വിളിച്ചറിയിച്ച സുരേഷ് നായര്‍ ആണ് പ്രസിഡന്റ്.
ജനുവരി 14-ന് ചേര്‍ന്ന ചടങ്ങില്‍ സുരേഷ് നായര്‍ (പ്രസിഡന്റ്), ജോബി ചെറിയാന് (വൈസ് പ്രസിഡന്റ്), ഷാന്റി വര്‍ഗീസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ജോയിന്റ് സെക്രട്ടറി), ബിജോയി സേവ്യര്‍ (ട്രഷറര്‍), ആനന്ദ് ലാല്‍ രാധാകൃഷ്ണന് (ജോയിന്റ് ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി ജെയിന് വാത്യാലില്‍, ഏലിയാസ് പനങ്ങയില്‍, ലക്ഷ്മി ചന്ദ്രന്, സുശീല്‍ നാലകത്ത്, സിജോ പെല്ലിശേരി, സൈമണ്‍ പറത്താഴം, രഞ്ജന്‍ പുളിമൂട്ടില്‍, റിനു ജോണി, മാത്യു ജോണ്‍, ബിനോയി നാരായണ്‍ എന്നിവര്‍ സ്ഥാനമേറ്റു.
സൗത്ത് ഫ്ളോറിഡ മലയാളികളുടെ സാംസ്കാരിക -സാമൂഹ്യ മണ്ഡലങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള നവകേരള തുടര്‍ന്നും അമേരിക്കയിലും, കേരളത്തിലുമുള്‍പ്പടെ മലയാളികളുടെ നന്മയ്ക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുമെന്നു പ്രസിഡന്റായി സ്ഥാനമേറ്റ സുരേഷ് നായര്‍ അറിയിച്ചു. ഈവര്‍ഷത്തെ ആദ്യ പരിപാടിയായ സ്പെല്ലിംഗ് ബീ, അമേരിക്കയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളി കുടുംബങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏപ്രില്‍ മാസത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നവകേരളയുടെ മുന്‍ പ്രസിഡന്റുമാരായ മാത്യു വര്‍ഗീസ്, ഷീലാ ജോസ്, റെജി തോമസ്, എബി ആനന്ദ് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
സൗത്ത് ഫ്ളോറിഡയിലെ എല്ലാ മലയാളികളുടേയും അകമഴിഞ്ഞ സഹായവും പ്രാര്‍ത്ഥനയും സഹകരണവും സെക്രട്ടറി ഷാന്റി വര്‍ഗീസും, ട്രഷറര്‍ ബിജോയി സേവ്യറും അഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിച്ചു.