നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍

10:38 am 27/1/2017

Newsimg1_71051633
ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ) പുതിയ പ്രസിഡന്റായി സ്മിത വെട്ടുപാറപ്പുറത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സെക്രട്ടറിയായി ദിവ്യ വള്ളിപടവില്‍, വൈസ് പ്രസിഡന്റായി ആന്‍സി കുപ്ലിക്കാട്ട്, ജോയിന്റ് സെക്രട്ടറിയായി അനിഷ കാരിക്കാട്ട്, ട്രഷററായി ജൂബി ഊരാളില്‍, ജോയിന്റ് ട്രഷററായി ബെറ്റ്‌സി തച്ചാറ, റീജണല്‍ വൈസ് പ്രസിഡന്റുമാരായി ജെയ്‌ന ഇലക്കാട്ട്, ബിന്ദു കൈതാരം എന്നിവരേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് സ്മിത, നെല്ലിമറ്റത്തില്‍ സൈമണ്‍- അന്ന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് മാത്യു വെട്ടുപാറപ്പുറം, മക്കളായ ജെയ്ക്, സൈമണ്‍ എന്നിവരോടൊപ്പം ലോസ്ആഞ്ചലസില്‍ താമസിക്കുന്നു. ചെറുപ്പംമുതല്‍ വിദ്യാഭ്യാസരംഗത്ത് മാറ്റുരച്ചിട്ടുള്ള സ്മിത ഇപ്പോള്‍ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. ലോസ്ആഞ്ചലസിലെ ക്‌നാനായ കമ്യൂണിറ്റിയിലും മറ്റു മലയാളി അസോസിയേഷനുകളിലേയും സജീവ പ്രവര്‍ത്തക കൂടിയാണ് സ്മിത. നോര്‍ത്ത് അമേരിക്കയിലെ സ്ത്രീകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരെ എംപവര്‍ ചെയ്യുകയും കമ്യൂണിറ്റിയില്‍ ഒരു നല്ല മാറ്റം വരുത്തുകയും ചെയ്യുകയാണ് പുതിയ ടീമിന്റെ ലക്ഷ്യമെന്ന് പുതിയ ഭാരവാഹികള്‍ പ്രസ്താവിച്ചു.