10:49 am 27/1/2017
– പി.പി. ചെറിയാന്‍

ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും 2017 ലെ ബഡ്ജറ്റും 2017 ലെ അസോസിയേഷന്‍ പരിപാടികളും ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഡേ ആഘോഷങ്ങളെക്കുറിച്ചും പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ ൈകക്കൊള്ളും. പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് : 972 569 7165
