ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

10:57 am 27/1/2017
Newsimg1_3585454
ന്യു യോര്‍ക്ക്: ബാബു ആന്റണി പത്തില്‍ (67) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കണ്ണാടി പത്തില്‍ കുടുംബാംഗമാണ്. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ഡല്‍ഹി) ഉപരി പഠനം നടത്തി. 1983ല്‍ അമേരിക്കയിലെത്തി. മെടോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയില്‍ 31 വര്‍ഷം ജോലി ചെയ്തു വിരമിക്കുകയായിരുന്നു.
മേരി അടപ്പൂര്‍ ആണ് ഭാര്യ. മക്കള്‍: ജീന്‍, ടീന, . മരുമക്കള്‍: കവിത, റോണി. കൊച്ചുമക്കള്‍: നസറത്ത്, വേദ, ഒലിവര്‍.

പിതാവ് ജീവിച്ചിരിപ്പുണ്ട്. സഹോദരര്‍: ജോസഫ്, ബേബി, സണ്ണി, സിബി, ലൈസ, സോഫി.
പൊതുദര്‍ശനം: ജനുവരി 27, വെള്ളീ 7 മുതല്‍ 9 വരെ: ജോസഫ് ഡബ്ലിയു സോര്‍സ് ഫ്യൂണറല്‍ ഹോം, 728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്ക്, ന്യു യോര്‍ക്ക്10994 (845) 3584433
സംസ്കാര ശൂശ്രൂഷ ജനുവരി 28 ശനി 10 മണിക്ക് സെന്റ് പോള്‍സ് ചര്‍ച്ച്, 82 ലേക്ക് റോഡ് വെസ്റ്റ് കോങ്കേഴ്‌സ്, ന്യു യോര്‍ക്ക് 10920

വിവരങ്ങള്‍ക്ക്; ജോര്‍ജ് വര്‍ക്കി 9144716305; ജോസഫ് വാണിയപ്പള്ളി (845) 3533213