ബി.ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.മോഹന്‍ലാലും വിശാലും ഒന്നിക്കുന്ന വിവരം മോഹന്‍ലാലും ബി.ഉണ്ണിക്കൃഷ്ണനും ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. വളരെ പ്രധാന്യയുള്ള വേഷമാണ് വിശാലിന് തന്റെ ചിത്രത്തിലെന്ന് ബി.ഉണ്ണിക്കൃഷ്ണന് ട്വീറ്റ് ചെയ്തു.
നടനും നിര്‍മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

