ട്രംപിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനു നിയമനം

O7:40pm 27/1 /2017
– പി.പി. ചെറിയാന്‍
Newsimg1_16560962
വാഷിങ്ടണ്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സുപ്രസിദ്ധ അറ്റോര്‍ണിയുമായ ഉത്തം ധില്ലിനെ വൈറ്റ് ഹൗസ് സുപ്രധാന തസ്തികയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. ജനുവരി 25 ന് പുറത്തിറക്കിയ ഉത്തരവിലാണ് വൈറ്റ് ഹൗസ് കോണ്‍സല്‍ ഡോണള്‍ഡ് എഫ് മെഗെയ്ന്‍ തലവനായുള്ള പ്രസിഡന്റിന്റെ ലീഗല്‍ ടീമില്‍ ഉത്തം ധില്ലിനെ അംഗമായി നിയമിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ഫിനാഷ്യല്‍ സര്‍വീസ് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്ന ഉത്തം, ഹോംലാന്റ് സെക്യൂരിറ്റി ഓഫിസ് കൗണ്ടര്‍ നാര്‍കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫായും പ്രവര്‍ത്തിച്ചിരുന്നു. കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിയമ ബിരുദം കരസ്ഥമാക്കിയ ഉത്തം പുതിയ നിയമനത്തില്‍ പ്രസിഡന്റിന് നന്ദി പറഞ്ഞു. ട്രംപിന്റെ സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ലഭിക്കുന്ന പ്രധാന തസ്തികളിലുള്ള നിയമനങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണ് ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും ട്രംപിനനുകൂല നിലപാട് സ്വീകരിച്ചത് ട്രപിന്റെ വിജയത്തിന് നിര്‍ണ്ണായകമായിരുന്നു.