09:22 am 28/1/2017

മലയാളികള്‍ മറക്കാനാകാത്ത നിരവധി പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് സംഗീത സംവിധാന രംഗത്ത് വീണ്ടും നിറസാന്നിധ്യമാകുകയാണ്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ഗാനത്തിലൂടെ വീണ്ടും തിരിച്ചെത്തിയ ജെറി, ജലരേഖകള്‍ എന്ന പുതിയ ആല്‍ബത്തിലൂടെയാണ് വീണ്ടും സജീവമാകുന്നത്.
രാധികാ സേതുമാധവനും വിന്‍സന്റ് പിറവും ആണ് കെ ജയകുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പിള്ളയാണ് ‘ജലരേഖകള്‍’ എന്ന ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ബാബു. ആശയം ആന്റോ ബോബന്‍. എഡിറ്റിംഗ് ജയ് ഓണാട്ട്.
