09:23 am 28/1/2017

ന്യൂജേഴ്സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളില്‍ ഒന്നായ കേരളാ അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) 2017 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മികവാര്‍ന്ന രീതിയില്‍ നടത്തപ്പെട്ടു.
ജനുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എഡിസണ് ഹോട്ടലില്‍ വച്ച് നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് എല്ലാവരെയും ചടങ്ങിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു, ശേഷം പ്രസിഡന്റ് സ്വപ്ന രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോസ് വിളയില്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും സംയുക്തമായി നിലവിളക്ക് കൊളുത്തി ഔപചാരികമായി പരിപാടി ഉദ്ഘാടനം ചെയ്തു, ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ മുന്‍പാകെ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് നടത്തിയ അധ്യക്ഷ പ്രസംഗം വരും വര്‍ഷത്തെ കാന്‍ജ് നടത്തുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗ രേഖ ആയിരുന്നു.
കേരളാ അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ എക്കാലത്തെയും പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റ് കൂട്ടുവാന്‍ തക്കവണ്ണമുള്ള മിസ് കാന്‍ജ് സൗന്ദര്യ മത്സരം, ഫാമിലി നൈറ്റ്, ഓണാഘോഷം, കമ്മ്യൂണിറ്റി ബ്ലഡ് ഡ്രൈവ്, വോളി ബോള്‍ ടൂര്‍ണമെന്റ് , ഫുഡ് ഡ്രൈവ് തുടങ്ങി അനേകം സ്വപ്നപദ്ധതികള്‍ എല്ലാവരുടെയും പ്രശംസ നേടി, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന് പദ്ധതികളെ കുറിച്ച് വ്യക്തമായി വിശദീകരിക്കുകയും പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു തുടര്‍ന്ന് പോയ വര്‍ഷം അസ്സോസിയേഷന് നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്പില് നിന്ന് പ്രവര്‍ത്തിച്ച കണ്‍വീനര്‍മാരെയും കമ്മറ്റി അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടത്തപ്പെട്ടു,
റോയ് മാത്യു, അലക്സ് മാത്യു, സ്വപ്ന രാജേഷ്, ജോണ്‍ വര്‍ഗീസ്, അജിത് കുമാര്‍ ഹരിഹരന്, നന്ദിനി മേനോന്, മുന്‍ ട്രസ്ടീ ബോര്‍ഡ് ചെയര്മാന് സജി പോള്‍ , ജിനേഷ് തമ്പി, ജിനു അലക്സ്, ബസന്ത്, മാലിനി നായര്‍, നീനാ ഫിലിപ്പ്, ജയന് എം ജോസഫ്, പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, ജോസഫ് ഇടിക്കുള , ജെസ്സിക തോമസ് തുടങ്ങിയവരെ പ്രശംസാ ഫലകം നല്കി ആദരിച്ചു. മനോജ് കൈപ്പള്ളി , സുമ നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു,ദീപ്തി നായര്‍ ആയിരുന്നു പ്രോഗ്രാം എം സി.
തുടര്‍ന്ന് അനേകം വ്യക്തികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപ്പറമ്പില്‍ , അനിയന് ജോര്‍ജ്, റാം ചീരത്ത് , ഷീല ശ്രീകുമാര്‍, നന്ദിനി മേനോന്, ഡോക്ടര്‍ ഗോപി നാഥന് നായര്‍, ജിനേഷ് തമ്പി, രാജന് ചീരന്‍, ബോബി തോമസ് ഹരികുമാര്‍ രാജന്, മാലിനി നായര്‍, അലക്സ് ജോണ്‍ , രുഗ്മിണി പദ്മകുമാര്‍, ജോണ്‍ വര്‍ഗീസ് തുടങ്ങി അനേകം വ്യക്തികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, ട്രഷറര്‍ എബ്രഹാം ജോര്‍ജ് എല്ലാവര്ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ് പ്രവാസി ചാനല്‍ ഫ്ളവേഴ്സ് ടിവി, അശ്വമേധം, ഇമലയാളി, സംഗമം ന്യൂസ്, കേരളാ ന്യൂസ് ലൈവ്,കേരളം ടൈംസ്, സുനില്‍ ട്രൈ സ്റ്റാര്‍, മഹേഷ് കുമാര്‍, ജോണ്‍ മാര്ട്ടിന് പ്രൊഡക്ഷന്‍സ് തുടങ്ങി എല്ലാ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞു, സിത്താര്‍ പാലസ് ഒരുക്കിയ ഡിന്നറോടു കൂടി പരിപാടി സമാപിച്ചു.
ട്രസ്ടി ബോര്‍ഡ് അംഗങ്ങള്‍ : ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍,റോയ് മാത്യു, മാലിനി നായര്‍, ആനി ജോര്‍ജ്,സ്മിത മനോജ്, ജോണ്‍ തോമസ്.
പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് സ്വപ്ന രാജേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന്, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന് (ചാരിറ്റി അഫയേഴ്സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്),, കെവിന് ജോര്‍ജ് (യൂത്ത് അഫയേഴ്സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്സ് ) അലക്സ് മാത്യു (എക്സ് ഒഫീഷ്യല്‍ ) ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍).
വാര്‍ത്ത – ജോസഫ് ഇടിക്കുള
