വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രവര്‍ത്തന ഉത്ഘാടനവും ന്യൂ ഇയര്‍ ദിനാഘോഷവും

06:40 pm 28/1/2017
– പി. പി. ചെറിയാന്‍
Newsimg1_73216277
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ നേതൃത്വത്തില്‍ 2017 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ദിനാഘോഷവും ജനുവരി 21 ശനിയാഴ്ച വൈകിട്ട് ഡാളസ് കരോള്‍ട്ടന്‍ സെന്റ്. മേരീസ് മസങ്കര യാക്കോബായ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം ഡാളസിലെ കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് റവ. ഫാ. രാജു ഡാനിയല്‍ ഉത്ഘാടനം ചെയ്തു.

അമേരിക്കയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാര്‍ക്കുന്ന ഡാലസില്‍ വേള്‍ഡ് മലയാളീ കൗണ്‍സിലില്‍ അമേരിക്ക റീജിയണിന്റെ നേതൃത്വത്തില്‍ മൂന്ന് പ്രോവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാളസ്, നോര്‍ത്ത് ടെക്‌സാസ്, ഡി എഫ് ഡബ്ല്യു എന്നീ പ്രൊവിന്‍സുകളുടെ സംയുക്ത സഹകരണത്തിലാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചത്.

റീജിയണല്‍ പ്രസിഡന്റ് ഷാജി രാമപുരം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്ലോബല്‍, റീജിയണല്‍, പ്രൊവിന്‍സ് നേതാക്കന്മാരായ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഏലിയാസ് കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, വര്‍ഗ്ഗീസ് മാത്യു, ഡോ. വികാസ് നെടുംമ്പള്ളില്‍, സുജന്‍ കാക്കനാട്, സുകു വര്‍ഗ്ഗീസ്, സാം ചാക്കോ, രഞ്ജിത്ത് ലാല്‍, പ്രൊഫ. ജോയി പല്ലാട്ടുമഠം, ജോസ് വര്‍ഗീസ്, റവ. ഡോ. എ. വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

സമ്മേളനത്തില്‍ തിരുവല്ലാ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡന്റ് സോണി ജേക്കബ്, റാന്നി അസോസിയേഷനെ പ്രധിനിധികരിച്ച് ഷിജു എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പുതിയതായി ചുമതലയേറ്റ ഡാളസിലെ മൂന്ന് പ്രോവിന്‍സുകളുടെ ഭാരവാഹികള്‍ക്ക് ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള പ്രതിജ്ഞാ വാചകം ചൊല്ലിക്കോടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, ഡിന്നറും ഉണ്ടായിരുന്നു. അലക്‌സ് പാപ്പച്ചന്‍, സ്റ്റാന്‍ലി ജോര്‍ജ്, ഡ്യൂക് വര്‍ഗീസ്. ഐറിന്‍ കല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നയന മനോഹരമായ നൃത്തങ്ങള്‍ എന്നിവ സദസ്സിന് കുളിര്‍മ പകര്‍ന്നു.

ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് പ്രമോദ് നായര്‍ സ്വാഗതവും, റീജിയണല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ സമ്മേളനത്തിന്റെ എം. സിയായി പ്രവര്‍ത്തിച്ചു.