ന്യൂഡല്‍ഹി: യു.പിയില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍െറ ആവേശം പ്രവര്‍ത്തകരിലേക്കും വോട്ടര്‍മാരിലേക്കും കൈമാറാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഞായറാഴ്ച ലഖ്നോവില്‍ സംയുക്ത റോഡ്ഷോയും വാര്‍ത്തസമ്മേളനവും നടത്തും. സീറ്റ് പങ്കിടുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ രണ്ടു പാര്‍ട്ടികളും മിക്കവാറും പരിഹരിച്ചതിനു പിന്നാലെയാണ് യുവനേതാക്കളുടെ തെരഞ്ഞെടുപ്പു പ്രകടനം.
ഇരുവരുടെയും മുഖമുള്ള പോസ്റ്ററുകള്‍ യു.പിയില്‍ നിറഞ്ഞു. സഖ്യത്തിന് പിന്നാമ്പുറത്ത് ശക്തമായി ചരടുവലിച്ച അഖിലേഷിന്‍െറ ഭാര്യ ഡിംപിള്‍ യാദവും രാഹുലിന്‍െറ സഹോദരി പ്രിയങ്ക വാദ്രയും വൈകാതെ സംയുക്ത പ്രചാരണം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ലഖ്നോവിനു പുറമെ, വരുംദിവസങ്ങളില്‍ അഖിലേഷും രാഹുലും വിവിധ സ്ഥലങ്ങളില്‍ വേദി പങ്കി