അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ചിക്കാഗോയില്‍ ഭക്തി നിര്‍ഭരമായി

08:33 am 29/1/2017
Newsimg1_48613660 (1)

ചിക്കാഗോ: ക്‌നാനായ കാത്തിലിക് സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അഭിവന്ദ്യ പിതാക്കന്മാരുടെ അനുസ്മരണം ഭക്തിനിര്‍ഭരമായി. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നിന്നും മണ്‍മറഞ്ഞു പോയ ദൈവദാസന്മാര്‍ മാത്യു മാക്കില്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍, മാര്‍. തോമസ് തറയില്‍ എന്നീ പിതാക്കന്മാരെ അനുസ്മരിച്ചു കൊണ്ടാണ് കെ.സി.എസിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.

മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ അനുസ്മരണ പ്രാര്‍ത്ഥനക്കും, ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും, സ്‌നേഹവിരുന്നിലും നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. ദൈവദാസന്‍ മാക്കീല്‍ പിതാവിനെക്കുറിച്ചുള്ള ഡോക്കുമെന്ററി ഏവര്‍ക്കും വിജ്ഞാനപ്രദമായി. കെ.സി.എസ് ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണംമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍