വിവേകിന് മറുപടിയുമായി നയൻതാര

08;44 am 29/1/2017

download (1)

ഒരു സിനിമയുടെ പ്രമോഷന്റെ വേദിയില്‍ ഇതിനെതിരെ നടന്‍ വിവേക് വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചില നായികമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്തായാലും ഇങ്ങനെയുള്ള നടിമാര്‍ക്ക് അധികം പ്രതിഫലം നല്‍കേണ്ട എന്നത് നിര്‍മ്മാതാക്കള്‍ക്ക് നല്ലതാണെന്നും വിവേക് തമാശയായി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര.
ഒരു സിനിമയ്ക്കുവേണ്ടി എന്തൊക്കെ പ്രൊമോഷൻ നൽകിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ല. കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. ശരിയായ കാര്യമാണെങഅകില്‍ അത് ചെയ്യാൻ ഒരിക്കലും ഞാൻ മടിക്കാറില്ല. പ്രൊമോഷനും പത്രസമ്മേളനത്തിനും വരില്ലെന്ന് ആദ്യമേ നിർമാതാക്കളെ അറിയിക്കാറുണ്ട്. പല ചാനലുകളിൽ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കാൻ എനിക്ക് ഇഷ്ടമല്ല. ബജറ്റ് കുറഞ്ഞ സിനിമകളെ ഞാൻ പ്രമോട്ട് ചെയ്യാറുണ്ട് -നയന്‍താര പറഞ്ഞു.
വിവേകിന്റെ പരാമര്‍ശത്തിനും നയന്‍താര മറുപടിയും പറഞ്ഞു. സിനിമ പ്രമോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സത്യം എന്തെന്ന് അദ്ദേഹത്തിന് അറിയില്ല. പല സിനിമകളിലും എന്റെ പ്രതിഫലത്തെക്കാൾ കുറച്ചാണ് കമ്മിറ്റ് ചെയ്യുന്നത്. എന്നാല്‍ അതിലും കുറവാണ് ഒടുവില്‍ ലഭിക്കുന്നത്. വിവേകിനെപ്പോലുള്ള സീനിയർ നടന്മാർ ഇതൊക്കെ വലിയ പ്രശ്നങ്ങൾ ആക്കി മാറ്റുന്നതുകാണുമ്പോൾ ശല്യമാണ് – നയന്‍താര പറയുന്നു.