10:57 am 29/ 1/2017
ന്യൂഡൽഹി: 1000 രൂപ നോട്ടുകൾ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ കറൻസി നിയന്ത്രങ്ങൾ പിൻവലിക്കും. ഇതിന് പിന്നാലെ തന്നെ പുതിയ 1000 രൂപ നോട്ടുകളും സർക്കാർ പുറത്തിറക്കും.
ആയിരം രുപയുടെ നോട്ടുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റിസർവ് ബാങ്ക് എയർ കാർഗോ ടെൻഡർ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.
കഴിഞ്ഞ വർഷം നവംബർ 8നാണ് കേന്ദ്രസർക്കാർ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. രാജ്യത്തെ കള്ളപണവും കള്ളനോട്ടും തടയുന്നതിനായാണ് സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാൽ നോട്ട് നിരോധനം ഫലം കണ്ടിരുന്നില്ല. പിൻവലിച്ച മുഴുവൻ കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. നിരോധനത്തിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകൾ സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ 1000 രൂപ നോട്ട് എന്ന് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നില്ല. ഇൗ അനിശ്ചിതത്വത്തിനാണ് ഇപ്പോൾ അന്ത്യമാവുന്നത്

