സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ തോൽവി

07:20 pm 29/1/2017

images
മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്​ മിക്​സഡ്​ ഡബ്​ൾസ്​ ഫൈനലിൽ സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ ​േതാൽവി. യുവാൻ സെബാസ്​റ്റ്യൻ കബാൽ– അബിഗെയ്​ൽ സ്​പിയേഴ്​സ്​ സഖ്യത്തിനോട്​ 2–6, 4–6 നാണ്​ ഇന്ത്യ ക്രൊയേഷ്യ ജോഡി പരാജയപ്പെട്ടത്​. കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടവും സാനിയക്ക്​ കൈവിട്ടു.

ഗ്രാൻഡ്​സ്ലാം ഫൈനലിൽ സാനിയ ഇയാൻ ഡോഡിഗ്​ സഖ്യത്തി​െൻറ തുടർച്ചയായ രണ്ടാം തോൽവിയാണ്​ ഇത്​. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപൺ ഫൈനലില്‍ ലിയാണ്ടര്‍ പെയ്‌സ്-–മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോട്​ ഫൈനലിൽ സാനിയ ഡോഡിഗ്​ സഖ്യം തോറ്റിരുന്നു.