കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ വാര്‍ത്ത.

07:47 pm 29/1/2017
download
വിവാഹം കഴിക്കാത്ത നടിമാരെ അഭിമുഖം ചെയ്യുമ്പോള്‍ എല്ലാം പ്രധാനമായും ഉയരുന്ന ചോദ്യം ഇതാണ്, എന്നാണ് വിവാഹം. ഒരു തമിഴ് ചാനലില്‍ ഇത്തരത്തില്‍ ഒരു ചോദ്യത്തിന് കാജല്‍ അഗര്‍വാള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കോളിവുഡിലെ ചൂടേറിയ വാര്‍ത്ത.
30 വയസ്സായി ഇനിയും വിവാഹം കഴിക്കാന്‍ പ്ലാനില്ലെ എന്നായിരുന്നു ചോദ്യം. നിങ്ങള്‍ എത്ര വര്‍ഷം കൂടി വിവാഹം കഴിക്കാന്‍ എനിക്ക് അനുവദിച്ച് തരും എന്നായിരുന്നു താരത്തിന്‍റെ മറുചോദ്യം, പിന്നീട് അഭിമുഖം നടത്തിയാളോട് കാജല്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ അച്ഛനെ പരിചയപ്പെടുത്തി തരാം.
എന്നാല്‍ തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിയ്ക്കുമെന്ന് പറ‍ഞ്ഞ കാജല്‍, ഇപ്പോഴത്തെ തിരക്കേറിയ കരിയറില്‍ അതേ കുറിച്ച് ചിന്തിയ്ക്കുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് കാജല്‍. അത് കഴിഞ്ഞ് വിജയിയുടെ പുതിയ ചിത്രത്തിലും നായിക കാജല്‍ തന്നെ.