ഫ്രിസ്‌കോ സിറ്റി ഹാളില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം ഫെബ്രുവരി രണ്ടിന്

01:30 pm 1/2/2017

– പി.പി. ചെറിയാന്‍
unnamed
ഡാളസ് (ഫ്രിസ്ക്കൊ): ഫെബ്രുവരി 2 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഫ്രിസ്ക്കൊ സിറ്റി കൗണ്‍സില്‍ ചേമ്പറില്‍ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ എഴുപതുകളുടെ തുടക്കത്തില്‍ ജീവിച്ച ഒരു ആണ്‍കുട്ടിയുടെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന ഗ്രോയിങ്ങ് അപ് സ്മിത്ത് (Growing Up Smith) നിരവധി അവാര്‍ഡുകള്‍ ഇതിനകം തന്നെ കരസ്ഥമാക്കി കഴിഞ്ഞു.

ദേശവ്യാപകമായി ഇതിന്റെ പ്രദര്‍ശനം ഫെബ്രുവരി 3നാണ് ആരംഭിക്കുന്നത്.ഇന്ത്യന്‍-കൊക്കേഷ്യന്‍ സംസ്ക്കാരങ്ങളുടെ സമന്വയത്തിന്റെ കഥയാണ് ഇതിന്റെ ഇതിവൃത്തം.പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://wwwdfwstaff.com