ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു

06:22 pm 2/1/2017
download (1)
ന്യൂഡൽഹി: എയർസെൽ–മാക്​സിസ്​ അഴിമതി കേസിൽ മുൻ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡൽഹി പട്യാല ഹൗസ്​ കോടതിയാണ്​ ഇരുവരെയും വെറു​തേ വിട്ടത്​. തെളിവുകളുടെ അഭാവത്തിലാണ്​ കോടതിയുടെ നടപടി.

മുൻ മന്ത്രി ദയാനിധി മാരൻ, സൺ നെറ്റ്​ വർക്ക്​ തലവൻ കലാനിധി മാരൻ, മാക്​സിസ്​ കമ്പനി ഉടമ ടി.അനന്തക​ൃഷ്​ണൻ, കമ്പനിയുടെ സീനിയർ എക്​സിക്യൂട്ടിവ്​ റാൽഫ്​ മാർഷൽ എന്നിവരെ പ്രതികളാക്കിയാണ്​ ​ സി.ബി.​െഎ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്​. ഇൗ കേസിലാണ്​ ഇപ്പോൾ കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്​

എയർസെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യൻ കമ്പനിയായ മാക്​സിസിനെ അനധികൃതമായി ദയാനിധി മാരൻ സഹായിച്ചു എന്നാണ്​ കേസ്​. ഏകദേശം 700 കോടി രൂപ ഇതിലൂടെ അദ്ദേഹത്തിന്​ ലഭിച്ചുവെന്നും സി.ബി.​െഎയുടെ കുറ്റപത്രത്തിലു​ണ്ട്​. വിധിക്കെതിരെ സി.ബി.​െഎ ഹൈക്കോടതിയിൽ അപ്പീൽ പോകു​മെന്നാണ്​ സൂചന.