ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിക്ക് നവ നേതൃത്വം

08:34 pm 2/1/2017

– ഷിജി അലക്‌സ്
Newsimg1_25802755
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സിന്റെ 2017- 19 വര്‍ഷത്തേക്കുള്ള സാരഥികള്‍, ഇക്കഴിഞ്ഞ ജനുവരി 21-നു മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ഹോളിഡേ ദിനാഘോഷത്തില്‍ ചുമതലയേറ്റു.

പ്രസിഡന്റ് ബീന വള്ളിക്കളം, വൈസ് പ്രസിഡന്റ് റാണി കാപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് റജീന മേരി സേവ്യര്‍, സെക്രട്ടറി സുനീന ചാക്കോ, ട്രഷറര്‍ ലിസി പീറ്റേഴ്‌സ് എന്നിവരും അതോടൊപ്പം തന്നെ വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നവരും, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മേഴ്‌സി കുര്യോക്കോസില്‍ നിന്നും ഭദ്രദീപം ഏറ്റുവാങ്ങി സത്യപ്രതിജ്ഞ ചെയ്തു. വിവിധ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നവര്‍ ഇവരാണ്: എഡ്യൂക്കേഷന്‍ & പ്രൊഫഷണല്‍ ഡവലപ്‌മെന്റ് – സൂസന്‍ മാത്യു, മെമ്പര്‍ഷിപ്പ്- ലിജി മാത്യു, ബൈലോ – രാധാ നായര്‍, പബ്ലിക് റിലേഷന്‍സ്- ഷിജി അലക്‌സ്, ഫണ്ട് റൈസിംഗ് – ഗ്രേസി വാച്ചാച്ചിറ, കള്‍ച്ചറല്‍ ഇവന്റ്‌സ്- ശോഭാ കോട്ടൂര്‍.

അമേരിക്കന്‍ ആരോഗ്യരംഗത്ത് മാറിവരുന്ന സാഹചര്യവും, നഴ്‌സിംഗ് പ്രൊഫഷന്റെ നൂതന സാധ്യതകളും വളര്‍ച്ചയും മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ നേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നു ചുമതലയേറ്റശേഷമുള്ള തന്റെ ആമുഖ പ്രസംഗത്തില്‍ പ്രസിഡന്റ് ബീന വള്ളിക്കളം പ്രസ്താവിച്ചു. സംഘടനയുടെ വളര്‍ച്ച, സാമൂഹിക പ്രതിബദ്ധത, പ്രൊഫഷന്റെ വെല്ലുവിളികളും സാധ്യതകളും ഒക്കെയാവും പുതിയ നേതൃത്വത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍. അതോടൊപ്പം തന്നെ പുതുതായി കടന്നുവരുന്ന നഴ്‌സസിനുള്ള മെമ്പര്‍ഷിപ്പ് പ്രോഗ്രാം, സര്‍വീസില്‍ നിന്നും വിരമിച്ച പരിചയസമ്പരായ നഴ്‌സുമാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികള്‍ ഇവയൊക്കെ എത്രയും വേഗം നടപ്പില്‍വരുത്തുന്നതിനാണ് നേതൃത്വം തയാറെടുക്കുന്നത്. അതിന്റെ ഭാഗമായി മാര്‍ച്ച് 11-നു ആരോഗ്യപരിപാലന രംഗത്ത് മനസ്സിലാക്കിയിരിക്കേണ്ട നിയമവശങ്ങളെപ്പറ്റിയുള്ള ഒരു ക്ലാസ് സംഘടിപ്പിക്കുന്നതാണ്. അതടൊപ്പംതന്നെ മെയ് 12-നു സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നഴ്‌സസ് ഡേയും ആഘോഷിക്കുന്നു. പരിപാടിയുടെ വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കും. വിവിധ കമ്മിറ്റികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ളവര്‍ അതിന്റെ ചുമതലക്കാരെ അറിയിക്കേണ്ടതാണ്. അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന വിജയത്തിനുവേണ്ടി സുമനസ്സുകളുടെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു.