ഇ. അഹമദിന്‍റെ മരണവിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ സര്‍ക്കാറിനോട് വിശദീകരണം തേടി പ്രതിപക്ഷം

08:19 am 3/2/2017

images (2)
ദില്ലി: ഇ അഹമദിന്‍റെ മരണവിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ സർക്കാര്‍ നിലപാട് വ്യക്തമാക്കണണമെന്ന് പാര്‍ലമെന്‍റില്‍ ഇന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റേയും ലീഗിന്‍റേയും ഇടത് എംപിമാരുടേയും ആവശ്യം.
പാര്‍ലമെന്‍റില്‍ വച്ച് കുഴഞ്ഞുവീണ ഒരു അംഗത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം അവ്യക്തത ഉണ്ടായത് ദുരൂഹമാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിലപാട്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ നോട്ടീസ് നല്‍കും.