ലൂവ്​റേ മ്യൂസിയത്തിൽ സുരക്ഷസേനയുടെ വെടിവെയ്​പ്പിൽ ഒരാൾക്ക്​ പരിക്ക്​.

05:06 pm 3/2/2017
download
പാരീസ്​: പാരീസിലെ ലൂവ്​റേ മ്യൂസിയത്തിൽ സുരക്ഷസേനയുടെ വെടിവെയ്​പ്പിൽ ഒരാൾക്ക്​ പരിക്ക്​. കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്​തിക്ക്​ നേരെയാണ്​ സുരക്ഷസേന വെടിയുതിർത്തത്​. വെള്ളിയാഴ്​ച രാവിലെ 9 മണിയോടെയാണ്​ സംഭവമുണ്ടാത്​.

സംഭവത്തിന്​ ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ്​ ഒഴിപ്പിച്ചു. മ്യൂസിയം താൽക്കാലികമായി അടക്കുകയും ചെയ്​തു. മ്യൂസിയത്തിന്​ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി ഫ്രഞ്ച്​ സൈനികവൃത്തങ്ങൾ അറിയിച്ചു.
സംഭവത്തി​െൻറ പശ്​ചാത്തലത്തിൽ രാജ്യത്ത്​ സുരക്ഷ കൂടുതൽ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു.