നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്: അമേരിക്കയുടെ നാശത്തിനു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നല്കും –

08:39 am 4/2/2017

എബി മക്കപ്പുഴ
Newsimg1_80841067
ഡാളസ്:നിരന്തരമായി മിസൈല്‍ ഭീഷണി മുഴക്കി കൊണ്ടിരിക്കുന്ന നോര്‍ത്ത് കൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നോര്‍ത്ത് കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയുടെയോ അമേരിക്കയുടെ സഖ്യകക്ഷികളുടേയോ നേര്‍ക്കുള്ള നോര്‍ത്ത് കൊറിയയുടെ ഏത് ആക്രമണത്തേയും ശക്തമായി നേരിടുമെന്നും ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അമേരിക്കയും അതേ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാത്രം 20 മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. രണ്ടു ആണവപരീക്ഷണങ്ങളും നടത്തി. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. നോര്‍ത്ത് കൊറിയ ബാലിസ്റ്റ്ക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്ന് പ്രസിഡണ്ട് കിം ജോ ഉന്‍ പുതുവത്സര പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. നോര്ത്ത് കൊറിയയുടെ മിസൈലിന് അമേരിക്കയെ തൊടാന്‍ കഴിയില്ലെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കുകയും ചെയ്തിരുന്നു. നോര്‍ത്ത് കൊറിയയോടുള്ള അമേരിക്കയുടെ നിലപാട് കൂടുതല്‍ കര്ക്കശമാക്കുമെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ സുഹൃത്തായ ദക്ഷിണ കൊറിയയുടെ ആജന്മശത്രുവാണ് നോര്‍ത്ത് കൊറിയ.1953ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണം നടക്കുന്നില്ലെങ്കിലും ഇന്നും യുദ്ധ ഭീഷണി നിലനില്ക്കുകയാണ്.നോര്ത്ത് കൊറിയയുടെ ആണവായുധത്തെ അമേരിക്ക ആണവായുധം ഉപയോഗിച്ചു തന്നെ നേരിടുകയാണെങ്കില്‍ ലോകം ഒരു ആണവായുധ യുദ്ധത്തെ തന്നെ ഭയക്കണം. പറഞ്ഞ വാക്കിനു അണുവിടപോലും വാക്ക് മാറാത്ത ചരിത്ര പുരുഷനെ ഉമ്മാക്കി കാണിച്ചതു ആരും പേടിപ്പിക്കേണ്ടതില്ല. അമേരിക്കയുടെ നാശത്തിനു വേണ്ടി ആര് പ്രവര്‍ത്തിച്ചലും ശക്തമായ തിരിച്ചടി നല്കും. അമേരിക്കയെ ശക്തമാക്കു എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു വിലങ്ങു നില്ക്കുന്ന ഏതു ശക്തിയെയും ദൂരീകരണം ചെയ്യുമെന്ന് സാരം.