11:22 pm 4/2/2017

ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം മലയാളിയായ ഷീല ബാലകൃഷ്ണന് ഒഴിഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഇവര്‍ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഭരണ നിയന്ത്രണം ഷീലയുടെ കൈയിലായിരുന്നു.
