പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 12-ന്

08:11 pm 4/2/2017

Newsimg1_24550050
ഷിക്കാഗോ: ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12-ന് വൈകിട്ട് 4 മുതല്‍ 6 വരെ ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു പ്രവീണ്‍ വര്‍ഗീസിന്റെ മെമ്മോറിയല്‍ സര്‍വീസ് നടത്തുന്നു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും എക്യൂമെനിക്കല്‍ ചര്‍ച്ചസിലെ വൈദീകരും ചേര്‍ന്നു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് മിഷേല്‍ മുസ്മാന്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, ആള്‍ഡര്‍മാന്‍ അമേയ പവാര്‍, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, എഫ്.ഐ.എ പ്രസിഡന്റ് സുനില്‍ ഷാ, മദേഴ്‌സ് ഓണ്‍ എമിഷന്‍ ടു സ്റ്റോപ്പ് വയലന്‍സ് സ്ഥാപക ഡെനീസ് റോത്തിമര്‍, യു.എസ് കോണ്‍ഗ്രസ് വുമണ്‍ ജാന്‍ഷക്കോസ്കി, യു.എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിജയി ബിജു വര്‍ഗീസിന് ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതാണ്. സമ്മേളനത്തില്‍ പ്രവീണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററിയുടെ ആമുഖ പ്രദര്‍ശനം നടത്തുന്നതാണ്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കണ്‍വീനേഴ്‌സായ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, മറിയാമ്മ പിള്ളയും അറിയിച്ചു. വാര്‍ത്ത അറിയിച്ചത്: ഫാ. ലിജു പോള്‍.