ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഉപന്യാസ മത്സരം നടത്തുന്നു.

07:01pm 5/2/2017

Newsimg1_49446660
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഫാമിലി കോണ്‍ഫ്രന്‍സിനൊരുക്കമായി ഉപന്യാസ മത്സരം നടത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ആപ്തവാക്യമായ “FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES” അഥവാ “വിശ്വാസവും പാരമ്പര്യങ്ങളും ക്‌നാനായ കുടുംബങ്ങളില്‍ പരിപോഷിപ്പിക്കുക” എന്നവിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസ മത്സരം നടത്തപ്പെടുന്നത്. ക്‌നാനായ കാത്തലിക്ക് റീജിയണിലെ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ അവസരം നല്‍കുന്ന ഉപന്യാസ മത്സരം മലയാളത്തിലും ഇംഗ്ലീഷിലും രണ്ടു വിഭാഗങ്ങളെയും അറൗഹെേ (25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍), Young Adults (21 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍), Youth (17 നും 21 നും ഇടയില്‍ പ്രായമുള്ളവര്‍), Teens (12 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ ) children ( 12 വയസ്സിനു താഴെ പ്രായമുള്ളവര്‍) എന്നീ ഉപവിഭാഗങ്ങളായും തിരിച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഫാമിലി കോണ്‍ഫ്രന്‍സ് വേദിയില്‍ വച്ച് നല്കപ്പെടുന്നതായിരിക്കുമെന്നും തെരെഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ രചനകള്‍ അയച്ചുകൊടുക്കേണ്ട അവസാന ദിവസം ഏപ്രില്‍ 30 ആണ്. വിലാസം ഫാ. ഫോബന്‍ വട്ടംപുറത്ത് (bobanvt2000@yahoo.co.in).