പുതിയ വിലക്ക്: 60,000 വിസ റദ്ദു ചെയ്തു

07:04 pm 5/2/2017

– എബി മക്കപ്പുഴ
Newsimg1_65997791
ഡാളസ്: തീവ്രവാദികളുടെ അമേരിക്കയിലേക്കുള്ള നുഴഞ്ഞു കയറ്റം തടയുക എന്ന ലക്ഷ്യത്തോട് ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ അമേരിക്കയിലേക്കുള്ള വിലക്കു കാരണം 60000 പേരുടെ വിസ റദ്ദു ചെയ്തു.അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്്ട് മെന്റിന്റേതാണ് റിപ്പോര്‍ട്ട് .

ഒരാഴ്ച മുമ്പാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക്യ വിസ വിലക്കേര്‌പ്പെടുത്തി കൊണ്ട് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്ഡിറില്‍ ഒപ്പ് വച്ചത്.
തീവ്രവാദം പ്രത്യക്ഷമായോ, പരോക്ഷമായോ നടത്തുന്നവരെ യാതൊരു കാരണവശാലും വെച്ചു പൊറുപ്പിക്കയില്ലന്നാണ് രാജ്യ സ്‌നേഹിയായ പ്രസിഡണ്ട് ട്രംപിന്റെ വാദം.