ബി.ജെ.പിയാണ് അധികാരത്തില്‍ തിരിച്ചത്തൊന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി

08:33 am 6/2/2017
images (1)
അലീഗഢ്: ബി.ജെ.പി തരംഗമാണ്, അധികാരത്തില്‍ തിരിച്ചത്തൊന്‍ ഏത് തൂണിലും അള്ളിപ്പിടിക്കാന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന ഭീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സമാജ്വാദി പാര്‍ട്ടി സംസ്ഥാന വികസനത്തിനായി ഒന്നും ചെയ്തില്ളെന്നും അലീഗഢില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചത്തെിയാല്‍ വൈദ്യുതി, ക്രമസമാധാനം, റോഡുകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇതേ വേദിയിലത്തെിയപ്പോള്‍ മൈതാനത്തിന്‍െറ പാതിപോലും നിറഞ്ഞിരുന്നില്ളെന്നും എന്നാല്‍, ഇപ്പോള്‍ കാവിക്കടലാണ് മുന്നിലെന്നും മോദി പറഞ്ഞു.