ട്രിനിറ്റി വിന്റര്‍ ബാസ്ക്കറ്റ്‌ബോള്‍ ഫെബ്രുവരി 11, 12 തീയതികളില്‍

08:44 pm 6/2/2017

– പി.പി. ചെറിയാന്‍
Newsimg1_51843679
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ചിന്റെ ആഭ്യമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ട്രിനിറ്റി വിന്റര്‍ ബോയ്‌സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 11, 12 തീയതികളില്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഹൂസ്റ്റണിലെ എല്ലാ ഇന്ത്യന്‍ ചര്‍ച്ചുകളില്‍ നിന്നുള്ള ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനകം 12 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

ഫെബ്രുവരി 11 ന് രാവിലെ 8.30 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ റജി ജോണ്‍ : 823 723 7995 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 12 ന് വൈകിട്ടാണ് ഫൈനല്‍ മത്സരം നടക്കുക. പ്രവേശനം സൗജന്യമാ യിരിക്കുമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.