08:45 pm 6/2/2017
പി.പി. ചെറിയാന്

ഫ്ലോറിഡ (ജാക്സണ്‍വില്ല) : വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളില്‍ എട്ട് വയസ്സുകാരന് ലഭിച്ച തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി അഞ്ച് വയസുകാരിയായ സഹോദരി മരിക്കുകയും നാലു വയസുള്ള സഹോദരന് നിസാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ലിങ്കണ് കോര്‍ട്ട് റൂസ് വെല്‍റ്റ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്മെന്റില്‍ ഫെബ്രുവരി 4 ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടികളുടെ മാതാവിന്റെ കാമുകന്റേതായിരുന്നു തോക്ക്. സംഭവം നടക്കു മ്പോള്‍ വീട്ടില്‍ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് തോക്കിന്റെ ഉടമയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് പെട്ടെന്ന് ലഭിക്കാവുന്ന സ്ഥാനത്താണ് തോക്ക് സൂക്ഷിച്ചിരുന്നതെന്ന് ജാക്സണ് വില്ല ഷെറിഫ് ഓഫീസ് ചീഫ് ക്രിസ്ബട്ട്ലര് പറഞ്ഞു. മാതാപിതാക്കളുടെ അശ്രദ്ധമൂലം കുട്ടികള്‍ തോക്കെടുത്തു കളിച്ചു. അബദ്ധത്തില്‍ വേടിയേറ്റു മരിക്കുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേസ്സിന്റെ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് ചീഫ് പറഞ്ഞു.
