റവ. ജോര്‍ജ് ജോണ്‍ കുപ്പയിലച്ചന് ഒരുമ യാത്രയയപ്പ് നല്‍കി

08:13 am 7/2/2017

– നിബു വെള്ളവന്താനം
Newsimg1_93484921

ഒര്‍ലാന്‍റോ: സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഒര്‍ലാന്‍റോ സെന്റ് മേരീസ് സീറോമലബാര്‍ കാത്തോലിക്ക ദേവാലയ വികാരി റവ. ജോര്‍ജ് ജോണ്‍ കുപ്പയിലച്ചന് ഒര്‍ലാന്‍റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമ) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ശ്രീ. സോണി തോമസ് ജോര്‍ജ്അച്ചനെ സദസ്സിലെക്കു സ്വാഗതംചെയ്യുകയും കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഒര്‍ലാന്‍റോയിലെ മലയാളി സമൂഹത്തിനു അച്ചന്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തിനു നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആശംസഫലകം സമര്‍പ്പിക്കുകയും ചെയ്തു.

എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മുന്‍കാല പ്രസിഡന്റ്മാരായ ശ്രീ. അശോക് മേനോന്‍, ശ്രീ. സജി ജോണ്‍, ശ്രീ. ഷാജി തൂമ്പുങ്കല്‍, ശ്രീ. സായിറാം, ശ്രീമതി ദയാ കാമ്പിയില്‍ എന്നിവരും ശ്രീമതി നിഷാ മറ്റവും യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ കാമ്പിയിലും ആശീസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സ്ഥാപക പ്രസിഡന്റ്മാരായ ശ്രീ. സജി ജോണും ശ്രീ. അശോക് മേനോനും, റവ. ജോര്‍ജ് കുപ്പയിലച്ചന് ഒരുമയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് നായര്‍ ആശംസപത്രം കൈമാറുകയും സെക്രട്ടറി ശ്രീ. ജോമിന്‍ മാത്യു കൃതഞ്ഞത അര്‍പ്പിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ ജോര്‍ജ്അച്ചന്‍ ഒരുമയുടെ സ്‌നേഹത്തിനും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു.