8:16 am 7/2/2017
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംബലത്തിലും പ്രവര്‍ത്തന ശൈലിലിയിലും എറ്റവും മുന്നില്‍ നില്ക്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2017 ലെ ഭാരവാഹികളായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,സെക്രട്ടറി ആന്റോ വര്‍ ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍,വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു.
പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് മുന്‍ പ്രസിഡന്റ്, ഫൊക്കാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ,അമേരിക്കയുടെ സാമുഹിക സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ടെറന്‍സണ്‍ തോമസ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തരന രംഗത്തേക്ക് കടന്നുവന്നു, സ്കൂള്‍ തലം മുതല്‍ പുലര്‍ത്തി വന്ന നേതൃപാടവവും വിദ്യാര്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തനത്തില്‍ ലഭിച്ച അനുഭവസമ്പത്തുമാണ് പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്‍സന്റെ ശ്രമങ്ങള്‍ക്ക് സഹായകമായത്. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ ടെറന്‍സണെ തേടിയെത്തിയത്.2009 ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക് മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനിലാണ് സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദത്തിലെത്തുന്നത്.ഹൂസ്റ്റണില്‍ നടന്ന നടന്ന ഫൊക്കാന കണ്‍വെന്‍ഷനിലാണ് ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞടുക്കപെടുന്നത്.
സെക്രട്ടറി ആന്റോ വര്‍ക്കി കഴിഞ്ഞ രണ്ടു വര്‍ഷമായി ജോയിന്റ് സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരുന്നു. ന്യൂയോര്‍ക്കിലെ സാമൂഹ്യ സംസ്കരിക രംഗങ്ങളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.
ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അനേകം സംഭാവനകള്‍ കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ്.വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പഴയകാല പ്രവര്‍ത്തകന്‍ കൂടിയാണ്. വൈസ് പ്രസിഡന്റ് ഷൈനി സംഘടനാ പ്രവര്‍ത്തനം കൊണ്ട് കഴിവ് തെളിയിച്ച വ്യക്തിയാണ്. സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോസ് ചര്‍ച്ചിലെ സെക്രട്ടറി, മലയാളീ അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു ന്യൂയോര്‍ക്കിലെ സാമുഖ്യ സംസ്കരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വെക്തിയാണ്.
ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ അമേരിക്കയുടെ സാമുഹ്യ സംസ്കരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. പല സംഘടനകളിലും ഭാരവാഹിത്വം വഹിക്കുന്ന ലിജോ അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.
ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക- സാംസ്ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം.
ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് . ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും നമുക്ക് കിട്ടിയിട്ടുണ്ട്.
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ദ്ധിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍,വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.