08:39 am 7/2/2017
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ സിനിമയായ ഫ്യൂരിയസ് 8 ന്റെ ട്രെയിലർ പുറത്തിറങ്ങി. വിൻ ഡീസൽ ആണ് ഫ്യൂരിയസ് 8ലും പ്രധാനവേഷത്തിലെത്തുന്നത്. ഇറ്റാലിയൻ ജോബ് ഒരുക്കിയ ഗാരി ഗ്രേയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജേസൺ സ്റ്റഥാം, മിഷല്ലേ, ടൈറസ്, ക്രിസ് ബ്രിഡ്, കേർട്ട് റസൽ, ചാര്ലൈസ് തറോൺ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയില്‍ പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് ഇത്. ഏപ്രിൽ 14 ന് ആണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.