ഇസ്ലാമാബാദ്: ഷാരൂഖാന് ചിത്രമായ റയീസിന് പാക്കിസ്ഥാനില്‍ നിരോധനം. മുസ്ലീം വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തില്‍ മുസ്ലീങ്ങളെ കുറ്റവാളികളായും ഭീകരവാദികളായും ചിത്രീകരിച്ചിരിക്കുന്നതായാണ് സെന്‍സര്‍ ബോര്ഡിവന്റെ നിരീക്ഷണം. പാക്ക് നടി മഹിറാ ഖാന് വേഷമിട്ട ചിത്രം നേരത്തെ ഇന്ത്യയിലും എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നത് ലക്ഷക്കണക്കിനു പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മഹിറാ ഖാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഹൃതിക് റോഷന് ചിത്രം കാബില്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്തിരുന്നു. ജനുവരി 25നാണ് റയീസ് റിലീസ് ചെയ്യുന്നത്. പത്ത് ദിവസം കൊണ്ടുള്ള ചിത്രത്തിന്റെ കളക്ഷന്‍ 128.96 കോടി രൂപയാണ്.