ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി

08:38 pm 7/2/2017

– പി. പി. ചെറിയാന്‍
Newsimg1_38235504
പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.

ഒറിഗണ്‍ പോര്‍ട്ട്ലാന്റ് ജെസ്യൂട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ചൈതന്യ ഭൂമിയുടെ 70 ശതമാനം വരുന്ന വെള്ളം പ്രത്യേകിച്ചു കടല്‍ വെള്ളം ശുദ്ധീകരിച്ചു കുറഞ്ഞ ചെലവില്‍ കുടിവെള്ളമാക്കുന്നതിനുള്ള വദ്യ കണ്ടെത്തിയത് സ്കൂള്‍ ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നായിരുന്നു.വര്‍ഷങ്ങളായി ലോക പ്രസിദ്ധരായ പല ശാസ്ത്രജ്ഞമാരും ഇതിന് പരിശ്രമിച്ചിരുന്നുവെങ്കിലും, ഇതിനാവശ്യമായ ചിലവ് കൂടുതലാകുമെന്നതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയായിരുന്നു.

കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന ലോക ജനതയെ സംബന്ധിച്ച് ചൈതന്യയുടെ പുതിയ പരീക്ഷണം പ്രതീക്ഷ നല്‍കുന്നതാണ്.ചൈതന്യക്ക് യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ 10,000 ഡോളര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

പല യൂണിവേഴ്സിറ്റികളും, ടെക്നോളജി കേന്ദ്രങ്ങളും ചൈതന്യയുടെ പുതിയ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.